തിരുവല്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ കാൽനട യാത്രക്കാരനടക്കം മൂന്നു പേർക്ക് പരിക്ക്. പെരുംതുരുത്തി എം സി റോഡിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക് - കെ എസ് ആർ ടി സി
കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാർ യാത്രികനായ മാന്നാർ പാവുക്കര ചെമ്പിൽ സി ഐ കുര്യൻ (55) , ബൈക്ക് യാത്രികനായിരുന്ന തിരുവല്ല തീപ്പിനി പടിഞ്ഞാറേ മുറിയിൽ ഡോ. ഏബ്രഹാം ജോർജ് ( 45 ) , കാൽനട യാത്രികനായ പെരുതുരുത്തി പനച്ചയിൽ പ്രണവ് (16) എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിരെ വന്ന ഹോണ്ട സിറ്റി കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന സൈലോ കാറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വട്ടം കറങ്ങിയ ഹോണ്ടാ സിറ്റി കാറിൽ തട്ടിയാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. ഹോണ്ടാ സിറ്റി കാറിന്‍റെയും കെ എസ് ആർ ടി സി ബസിന്‍റെയും മുൻ വശം പൂർണമായും തകർന്നു. സൈലോ കാറിന്‍റെ പിന്നിലെ ഡിക്കി തകർന്നു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.