കേരളം

kerala

ETV Bharat / state

ഡാമിന്‍റെ ഷട്ടർ തുറന്നതിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്

പെരുന്തേനരുവി ഡാമിന്‍റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഒരാള്‍ക്ക് മാത്രമായി ഷട്ടര്‍ ഉയര്‍ത്താന്‍ കഴിയില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരുന്തേനരുവി ഡാമിന്‍റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്

By

Published : Mar 17, 2019, 10:39 AM IST

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെരുന്തേനരുവി ഡാമിന്‍റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടത്. സംഭവത്തില്‍ കെഎസ്ഇബി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒന്നിലധികം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. റിമോട്ട് ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടാവണമെന്നും ഡാമിനെക്കുറിച്ചും ഷട്ടറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി. ഇതില്‍ പ്രദേശവാസികളായവരെയും സംശയിക്കുന്നുണ്ട്. മുമ്പ് ജോലി ചെയ്തിരുന്ന കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെ പങ്കുള്ളതായി പൊലീസ് അന്വേഷണത്തില്‍ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍.

താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ ഈ അടുത്ത കാലത്തൊന്നും പിരിച്ചുവിട്ടിട്ടില്ല. ഷട്ടര്‍ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ്. ഡാം തുറന്നുവിട്ടതില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മൂന്നു മാസമായി ഡാമില്‍ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരുന്തേനരുവി ഡാമിന്‍റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details