കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കെഎസ്ഇബി എഞ്ചിനീയര്‍ ബൈക്കപകടത്തിൽ മരിച്ചു - one killed

ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു

പത്തനംതിട്ട  pathanamthitta  bike accident  one killed  engineer
പത്തനംതിട്ടയിൽ കെഎസ്ഇബി എൻജിനീയർ ബൈക്ക് അപകടത്തിൽ മരിച്ചു

By

Published : May 11, 2020, 5:46 PM IST

പത്തനംതിട്ട: പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ ബൈക്കപകടത്തിൽ മരിച്ചു. ചവറ സ്വദേശിനി ശ്രീതു (32) ആണ് മരിച്ചത്. പത്തനംതിട്ട കെ.എസ്.ഇ.ബി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ശ്രീതു സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയിതിനെ തുടർന്ന് വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. സഹോദരൻ ഓടിച്ചിരുന്ന ബൈക്കിന്‍റെ പിറകിലാണ് ശ്രീതു ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ ശ്രീതുവിനെ അടൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന സുഭാഷാണ് ശ്രീതുവിന്‍റെ ഭർത്താവ്. രണ്ട് മക്കളുമുണ്ട്. ശ്രീതുവിന്‍റെ സഹോദരൻ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details