കേരളം

kerala

ETV Bharat / state

Krishnagiri Accident Kerala Students Died കാര്‍ ട്രക്കില്‍ ഇടിച്ച്‌ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് - Accident on Krishnagiri Hosur road

Three People Were Injured ഗുരുതരമായി പരുക്കേറ്റ ശാസ്‌താംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്‌ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Accident Two Malayali Students Died  കാര്‍ ട്രക്കില്‍ ഇടിച്ച്‌ അപകടം  രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു  Accident  മൂന്ന് പേര്‍ക്ക് പരിക്ക്  Three people were injured  Malayali Students Died  കാർ ട്രക്കിൽ ഇടിച്ചായിരുന്നു അപകടം  Accident on Krishnagiri Hosur road  Accident in Tamil Nadu Krishnagiri
Accident Two Malayali Students Died

By ETV Bharat Kerala Team

Published : Oct 11, 2023, 2:24 PM IST

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു (Accident Two Malayali students died). അപകടത്തില്‍ ഒപ്പം ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു (Three People Were Injured). പത്തനംതിട്ട അടൂര്‍ സ്വദേശികളായ മണ്ണടി സായൂജ്യത്തില്‍ വിമുക്ത ഭടന്‍ സുരേഷിന്‍റെ മകന്‍ സന്ദീപ് (23), മണ്ണടി ബാവ മന്‍സിലില്‍ റഷീദിന്‍റെ മകന്‍ അമാന്‍ (23) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാസ്‌താംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്‌ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധനാഴ്‌ച രാവിലെ കാർ ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. ബെംഗളൂരുവിലെ കോളജിലേക്ക് പോകുന്നതിനിടെ കൃഷ്‌ണഗിരി-ഹൊസൂര്‍ പാതയിലാണ് അപകടം നടന്നത് (Accident on Krishnagiri-Hosur road). ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. മൃതദേഹങ്ങള്‍ കൃഷ്‌ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയതിനുശേഷം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും.

ALSO READ:വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനും രണ്ട് മക്കളും മരിച്ചു ; ഷോക്കേറ്റത് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന്‌

ABOUT THE AUTHOR

...view details