കേരളം

kerala

ETV Bharat / state

ഗുരുസ്വാമിയായി കെപി മോഹനന്‍ എംഎല്‍എ അയ്യപ്പ സന്നിധിയില്‍ - ശബരിമല ക്ഷേത്രം

52-ാം തവണയാണ് കെപി മോഹനന്‍ ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്.

k.p Mohanan's pilgrimage to sabarimala  sabarimala temple  കെ പി മോഹനന്‍ എംഎല്‍എയുടെ ശബരിമല തീര്‍ത്ഥാടനം  ശബരിമല ക്ഷേത്രം  ഗുരുസ്വാമിയായി കെ പി മോഹനന്‍
ഗുരുസ്വാമിയായി കെ പി മോഹനന്‍ എംഎല്‍എ അയ്യപ്പ സന്നിധിയില്‍

By

Published : Jan 3, 2022, 3:22 PM IST

പത്തനംതിട്ട: കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെയുണ്ട്. 52-ാം തവണയാണ് കെപി മോഹനന്‍ ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്.

ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ നിന്നും 35 അംഗ സംഘവുമായി എംഎല്‍എ ശബരിമലയ്ക്ക് പുറപ്പെട്ടത്. നാല് കന്നിസ്വാമിമാരും കൂടെയുണ്ട്. എരുമേലിയില്‍ പേട്ട തുള്ളിയ സംഘം തിങ്കളാഴ്ച രാവിലെ ദര്‍ശനം നടത്തി.

ഗുരുസ്വാമി എന്ന നിലയില്‍ സംഘത്തിലെ എല്ലാവരുടെയും നെയ്തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് കെ.പി.മോഹനന്‍ മലയിറങ്ങിയത്. ചിലവര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി. മോഹനന്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്.

കൃഷിമന്ത്രിയായിരുന്ന സമയത്തും ഗുരുസ്വാമിയായി കെ.പി.മോഹനന്‍ ശബരിമലയില്‍ എത്തിയിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി. മോഹനനും സംഘവും വീണ്ടും ശബരിമലയിലെത്തിയത്.

ALSO READ:മകരവിളക്ക്: സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്; ആദ്യദിനം ദർശനത്തിന് അരലക്ഷത്തോളം പേർ

ABOUT THE AUTHOR

...view details