ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ തൃശൂർ സ്വദേശിനിയെ അക്രമിച്ച കേസിൽ ബിജെപിയുടെ കോഴിക്കോട് സ്ഥാനാർഥിയും, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ കെ.പി പ്രകാശ് ബാബു റിമാൻഡിൽ. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്കാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്.
ശബരിമലയിൽ തൃശൂർ സ്വദേശിനിയെ അക്രമിച്ച കേസിൽ കോഴിക്കോട് ബിജെപി സ്ഥാനാർഥി റിമാൻഡിൽ - ബിജെപി
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.
ഫയൽ ചിത്രം
കേസിൽ ജാമ്യം എടുക്കുന്നതിനായി പമ്പയിലെത്തിയ പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. ഇവയിൽ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍റ്പുറപ്പെടുവിച്ചിരുന്നു.
Last Updated : Mar 29, 2019, 12:16 AM IST