കേരളം

kerala

ETV Bharat / state

നിരോധനാജ്ഞ ലംഘിച്ച്  വാഹനങ്ങൾ നിരത്തിലിറക്കിയവരെ അറസ്റ്റ് ചെയ്തു - കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ

തിരുവല്ലയിൽ നിന്ന് 8 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വാഹനയാത്രികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Police have arrested people who ignored the ban  kovid 19  കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ  നിരോധനാജ്ഞ മുന്നറിയിപ്പ് അവഗണിച്ച്
രോധനാജ്ഞ അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയവർക്കെതിരെ കേസ്

By

Published : Mar 25, 2020, 6:24 PM IST

പത്തനംതിട്ട: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ മുന്നറിയിപ്പ് അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനയാത്രികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .തിരുവല്ലയിൽ നിന്നാണ് 8 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ നിരോധനാജ്ഞ പിൻവലിച്ച ശേഷമേ വിട്ടു നൽകൂ എന്നും പോലീസ് പറഞ്ഞു.

ഇടിഞ്ഞില്ലം, സൈക്കിൾ മുക്ക് , ചക്കുളത്ത് കാവ്, കുറ്റൂർ തുടങ്ങിയ ഇടങ്ങളിലും തിരുവല്ല നഗരത്തിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാത്രികാല പരിശോധനയും ശക്തമാക്കി. നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് ഡി.വൈ.എസ്.പി ജെ ഉമേഷ് കുമാർ അറിയിച്ചു.

ABOUT THE AUTHOR

...view details