കേരളം

kerala

ETV Bharat / state

അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോതേകാട്ട് പാലം അപകടാവസ്ഥയില്‍

2018 ലെ പ്രളയത്തിൽ വലിയ മരങ്ങൾ വന്നിടിച്ചത് പാലത്തിന്‍റെ ബലക്ഷയത്തിന് ആക്കം കൂട്ടി. പാലം പൊളിച്ചു നീക്കി വാഹന ഗതാഗതം കൂടി സാധ്യമാകുന്ന പുതിയ പാലം നിർമിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം

kothekattu bridge  latest pta  അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോതേകാട്ട് പാലം അപകടാവസ്ഥയില്‍
അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോതേകാട്ട് പാലം അപകടാവസ്ഥയില്‍

By

Published : Jul 27, 2020, 4:26 PM IST

പത്തനംതിട്ട:അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോതേകാട്ട് പാലം അപകടാവസ്ഥയിൽ. കാരയ്ക്കൽ തോടിന് കുറുകെ പെരിങ്ങര പഞ്ചായത്തിനെയും തിരുവല്ല നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചവിട്ടുപടി പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. തകർന്ന പടിക്കെട്ടുകളും കൈവരികളുമായി നിലനിൽക്കുന്ന പാലത്തിന്‍റെ ബീമുകളും തകർച്ചയുടെ വക്കിലാണ്. 2018 ലെ പ്രളയത്തിൽ വലിയ മരങ്ങൾ വന്നിടിച്ചത് പാലത്തിന്‍റെ ബലക്ഷയത്തിന് ആക്കം കൂട്ടി. പാലം പൊളിച്ചു നീക്കി വാഹന ഗതാഗതം കൂടി സാധ്യമാകുന്ന പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിന് നേരെ സർക്കാരുകൾ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം. പാലം പുതുക്കി നിർമിക്കുവാൻ ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലും 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരുവിധ മേൽ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

For All Latest Updates

ABOUT THE AUTHOR

...view details