പത്തനംതിട്ട :കോന്നിയിൽ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ടാപ്പിങ് തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിച്ചു. കടന്നലുകളുടെ കുത്തേറ്റ് ഒരു തൊഴിലാളി മരിച്ചു. ടാപ്പിങ് തൊഴിലാളി തണ്ണിത്തോട് സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോന്നിയിൽ കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു - കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു
നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോന്നിയിൽ കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തണ്ണിത്തോട് മേടപ്പാറ റബര്‍ എസ്‌റ്റേറ്റില്‍ കാട്ടുകടന്നലിന്‍റെ കുത്തേറ്റാണ് അഭിലാഷ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് അഭിലാഷ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ALSO READ:ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം: വൈ.എസ്.ആര്‍.സി നേതാവിന്‍റെ സഹായികള്‍ കൊല്ലപ്പെട്ടു
TAGGED:
കോന്നി കടന്നൽ ആക്രമണം