പത്തനംതിട്ട: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സന്ദർശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കോന്നി ആനത്താവളവും മ്യൂസിയവും ആറ് മാസങ്ങൾക്ക് ശേഷം തുറക്കുന്നു. ഇക്കോ ടൂറിസം സെന്‍ററിലെ ആനത്താവളത്തിലേക്ക് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കും.
കോന്നി ആനത്താവളം തുറക്കുന്നു; കൊവിഡ് മാനദണ്ഡങ്ങള്‍ പ്രധാനം - ഇക്കോ ടൂറിസം സെന്‍ററിലെ ആനകൾ
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ സഞ്ചാരികൾക്ക് ആനസവാരി നടത്താം.
രാവിലെ ഒൻപത് മണിയോടെ കുളിയും ആഹാരവും കഴിഞ്ഞ് സന്ദർശകരെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് ഇവിടുത്തെ ഗജവീരന്മാർ. ഇക്കൂട്ടത്തിൽ ഒൻപത് വയസുകാരനായ കൃഷ്‌ണ മുതൽ 75കാരനായ മണി വരെയുണ്ട്. സന്ദർശകരുടെ വാഹനം അണുനശീകരണം ചെയ്തതിന് ശേഷമാണ് പ്രവേശപ്പിക്കുക. ടിക്കറ്റ് എടുക്കാൻ നിശ്ചിത അകലം പാലിക്കണം. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനാനുമതിയില്ല. ആനത്താവളത്തിൽ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾക്ക് പ്രവേശനവും ഉണ്ടാകില്ല. വിനോദ സഞ്ചാരികൾ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ആനസവാരിയും നടത്താം, പ്രകൃതിഭംഗിയും ആസ്വദിക്കാം.