പത്തനംതിട്ട:കോന്നി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് നിരീക്ഷണ സമിതിയുടെ രണ്ടാംഘട്ട അവലോകന യോഗം നടന്നു. എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണപരിപാടികളില്‍ ഉച്ചഭാഷിണി ഉപയോഗം, പ്രകടനം, റോഡ് ഷോ എന്നിവ നടത്തുമ്പോള്‍ ശബ്ദമലിനീകരണം ഉണ്ടാക്കരുതെന്നും പൊതുജന സുരക്ഷ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണം 19 ന് വൈകിട്ട് അഞ്ചുമണിക്ക് അവസാനിപ്പിക്കാനും കലക്ടര്‍ ഉത്തരവിട്ടു.
ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കോന്നി - കോന്നി ഉപതെരഞ്ഞെടുപ്പ് വാർത്തകൾ
കേന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കലക്ടര്‍ പി.ബി നൂഹ്
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി 28 ലക്ഷം രൂപയാണ് ചെവഴിക്കാനാവുകയെന്നും കലക്ടർ അറിയിച്ചു. അതെസമയം എതിര്‍ സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ അനുയായികള്‍ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണമെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഇടപെട്ടാല്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രചാരണ സമയത്ത് ജാതിയുടേയും സമുദായത്തിന്‍റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്നും പ്രചാരണത്തിനുള്ള വേദിയായി ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ ഉപയോഗിക്കരുതെന്നും കലക്ടര്‍ നിർദേശിച്ചു.