പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി വി പാറ്റുകളുടേയും മോക്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്നു. ജില്ലാ കളക്ടര്‍ പി ബി നൂഹ് മോക് പോള്‍ ഉദ്ഘാടനം ചെയ്തു.കലക്ടറേറ്റിന് മുന്‍പില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മോക്‌പോള്‍ നടന്നത്.
കോന്നി ഉപതെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി - കോന്നി ഉപതെരഞ്ഞെടുപ്പ്
കോന്നി നിയോജക മണ്ഡലത്തിലുള്ളത് 212 ബൂത്തുകൾ. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.
![കോന്നി ഉപതെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4532502-thumbnail-3x2-konni.jpg)
mock poll
മോക് പോള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു.
430 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. 212 ബൂത്തുകളാണ് കോന്നി നിയോജക മണ്ഡലത്തിലുള്ളത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്‍റെ(ബെല്‍) ഏറ്റവും പുതിയ വോട്ടിംഗ് മെഷീനുകളാണ് കോന്നി ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
Last Updated : Sep 23, 2019, 11:53 PM IST