കേരളം

kerala

ETV Bharat / state

കോന്നി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ തര്‍ക്കം - കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും രണ്ടുതട്ടില്‍

കോന്നി നിയമസഭാ മണ്ഡലം എൽ.ഡി.എഫിന് വിട്ട് കൊടുക്കാനുള്ള രഹസ്യ അജണ്ടയാണ് ഡി.സി.സി നടപ്പാക്കുന്നതെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.

കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും രണ്ടുതട്ടില്‍

By

Published : Sep 26, 2019, 4:44 PM IST

Updated : Sep 26, 2019, 5:53 PM IST

പത്തനംതിട്ട:കോന്നി നിയമസഭാ മണ്ഡലത്തിൽ റോബിൻ പീറ്ററെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെ കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും നേര്‍ക്കുനേര്‍. കോന്നി നിയമസഭാ മണ്ഡലം എൽ.ഡി.എഫിന് വിട്ട് കൊടുക്കാനുള്ള രഹസ്യ അജണ്ടയാണ് ഡി.സി.സി നടപ്പാക്കുന്നതെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

എന്നാല്‍ അടൂര്‍ പ്രകാശ് എം.പി നിര്‍ദേശിച്ച റോബിൻ പീറ്ററിനല്ലാതെ മറ്റൊരു യു.ഡി.എഫ് സ്ഥാനാർഥിക്കും കോന്നിയിൽ വിജയസാധ്യതയില്ലെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നിലപാട് വ്യക്തമാക്കി.

കോന്നി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ തര്‍ക്കം
Last Updated : Sep 26, 2019, 5:53 PM IST

ABOUT THE AUTHOR

...view details