പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന് വോട്ടുചെയ്യുക 1,96,324 വോട്ടര്‍മാര്‍. കണക്കുകള്‍ പ്രകാരം സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ കൂടുതല്‍. പട്ടിക പ്രകാരം 1,08,509 സ്ത്രീകളും 92,773 പുരുഷന്മാരുമാണ് മണ്ഡലത്തിലുള്ളത്. 2019 എപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ 1,94,705 വോട്ടര്‍മാരാണുണ്ടായിരുന്നത്.അതില്‍ 1,02,673 പേർ സ്ത്രീകളും 92,032 പേര്‍ പുരുഷന്മാരുമായിരുന്നു
കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് : വോട്ടുചെയ്യുക 1,96,324 വോട്ടര്‍മാര്‍ - കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് : വോട്ടുചെയ്യുക 1,96,324 വോട്ടര്‍മാര്‍
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. 21 ന് തെരഞ്ഞെടുപ്പും 24 ന് വോട്ടെണ്ണലും നടക്കും.
കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ്
ആദ്യഘട്ട പരിശോധന കഴിഞ്ഞ 430 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടേയും വിവി പാറ്റുകളുടേയും മോക്ക്‌പോള്‍ പൂര്‍ത്തിയായി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുവാനുള്ള തീയതി ഈ മാസം 30നാണ് അവസാനിക്കുക. ഒക്ടോബര്‍ ഒന്നിന് സൂക്ഷ്‌മപരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. 21 ന് തെരഞ്ഞെടുപ്പും 24 ന് വോട്ടെണ്ണലും നടക്കും.