പത്തനംതിട്ട : ഓട്ടോറിക്ഷ ഡ്രൈവറെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോന്നി ടൗണിലെ ഓട്ടോ ഡ്രൈവറായ കോന്നി അരുവാപ്പുലം മയിലാടുംപാറ മുതുപ്ലാക്കല്‍ പ്രസാദ് (59) എന്നയാളെയാണ് വീടിനു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്‌ച രാവിലെ പ്രസാദ് വീട്ടിൽ നിന്നും ഓട്ടോയിൽ കൃഷിയിടത്തിലേക്കു പോയി. ഉച്ചയ്ക്ക് ഒരുമണിയോടെ ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് പ്രസാദിനെ വയലില്‍ മരിച്ച നിലയിൽ കണ്ടത്.