പത്തനംതിട്ട: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസവും ആരും പിന്‍വലിച്ചില്ല. അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും വരണാധികാരിയായ എല്‍. ആര്‍ ഡെപ്യൂട്ടി കലക്‌ടര്‍ എം.ബി ഗിരീഷ് ചിഹ്നങ്ങൾ അനുവദിച്ചു.
കോന്നി ഉപതെരഞ്ഞെടുപ്പ്; മത്സരരംഗത്ത് അഞ്ച് പേര്‍ - konni Assembly by-election: Five candidates in the by election
സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
കോന്നി ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് അഞ്ച് സ്ഥാനാര്‍ത്ഥികള്‍
സ്ഥാനാര്‍ഥികളും അവര്‍ക്ക് ലഭിച്ച ചിഹ്നങ്ങളും
1.അഡ്വ.കെ.യു ജനീഷ് കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) - ചുറ്റിക അരിവാള്‍ നക്ഷത്രം
2.പി.മോഹന്‍രാജ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈപ്പത്തി
3. കെ.സുരേന്ദ്രന്‍ (ഭാരതീയ ജനതാ പാര്‍ട്ടി) - താമര
4. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ (സ്വതന്ത്രന്‍) - കരിമ്പുകര്‍ഷകന്‍
5. ശിവാനന്ദന്‍ (സ്വതന്ത്രന്‍) - കത്രിക