പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്ന് വീതം മുറിവുകളാണ് തലയിലും കഴുത്തിലുമായിട്ടുളളത്. കല്ലേറ് കൊണ്ടാണ് സുഹൃത്ത് മരിച്ചതെന്ന് പ്രതികൾ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വീടിന് സമീപത്തെ പറമ്പില്‍ വച്ചാണ് 16കാരനെ സഹപാഠികള്‍ കൊലപ്പെടുത്തിയത്.
പത്താം ക്ലാസുകാരന്‍റെ കൊലപാതകം; മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - കൊടുമണ്‍
കല്ലേറ് കൊണ്ടാണ് സുഹൃത്ത് മരിച്ചതെന്ന് പ്രതികൾ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്
വിജനമായ പറമ്പില്‍ വെച്ച് ഇരുവരും ചേര്‍ന്ന് സഹപാഠിയെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ സുഹൃത്തിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണ് കൊണ്ടുവന്ന് മുകളില്‍ ഇട്ടു. ഇവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഒരാള്‍ നാട്ടുകാരില്‍ ചിലരെ കൂട്ടി സംഭവ സ്ഥലത്ത് എത്തി പരിശോധിച്ച. തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സംഭവിച്ച കാര്യം തുറന്നുപറയുകയായിരുന്നു. ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്നവരാണ് പ്രതികൾ. സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയതായിരുന്നു കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.