കൊടുമണില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ - പത്തനംതിട്ട മൃതദേഹം
തീ കത്തുന്നത് കണ്ട സമീപത്തെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കൊടുമൺ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
പത്തനംതിട്ട: പുരുഷന്‍റേതാണെന്ന് സംശയിക്കുന്ന മൃതദേഹം പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊടുമൺ കോരുവിളയില്‍ വാലുപറമ്പിൽ ജങ്‌ഷനടുത്ത് ബുധനാഴ്‌ച രാത്രി പത്തരയോടെയാണ് മൃതശരീരം കണ്ടെത്തിയത്. തീ കത്തുന്നത് കണ്ട സമീപത്തെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 40നും 50നും ഇടയിൽ പ്രായമുള്ള ആളുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.