കേരളം

kerala

ETV Bharat / state

കൊടുമണില്‍ 14 കാരിയെ തട്ടികൊണ്ടു പോയ കേസ്; പ്രതികള്‍ റിമാന്‍ഡില്‍ - kerala news updates

Kidnap Case Updates: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെത്തിയ സംഘം ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുപോയത്. പ്രതികളിലൊരാളുമായി പെണ്‍കുട്ടി അടുപ്പത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

pta remand  Koduman Girl Abduction Case Updates  Kidnap Case News  Kidnap Case Accuses Remanded  14 കാരിയെ തട്ടികൊണ്ടു പോയ കേസ്  ഓട്ടോറിക്ഷ  പത്തനംതിട്ട തട്ടികൊണ്ടു പോകല്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Koduman Girl Abduction Case Updates

By ETV Bharat Kerala Team

Published : Dec 9, 2023, 8:57 PM IST

റിമാന്‍ഡിലായ പ്രതികള്‍

പത്തനംതിട്ട:കൊടുമണില്‍ 14 കാരിയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. ചെന്നീര്‍ക്കര സ്വദേശികളായ വിഎസ്‌ അരുണ്‍ (24), അജി ശശി (18), പ്രക്കാനം സ്വദേശി സജു സജി (22), ഇലവുംതിട്ട സ്വദേശി അഭിഷേക്‌ (22) എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌തത്. ഇന്നലെയാണ് (ഡിസംബര്‍ 8) രാത്രി 9 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം (Girl Abducted From Home In Pathanamthitta).

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന ഉദ്ദേശത്തിലാണ് അരുണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കടത്തികൊണ്ടുപോയത്. രണ്ടാം പ്രതിയായ സജു സജിയുടെ ഓട്ടോറിക്ഷയിലാണ് യുവാക്കള്‍ പെണ്‍കുട്ടിയെ കയറ്റി കൊണ്ടുപോയത്. കേസിലെ മൂന്നാം പ്രതിയായ അജിയാണ് വാഹനം ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിഷേകാണ് കേസിലെ നാലാം പ്രതി (Girl Kidnap Case In Koduman).

കേസിലെ ഒന്നാം പ്രതിയായ അരുണും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ പിതാവ് കാലൊടിഞ്ഞ് കിടപ്പിലാണ്. ഇന്നലെ രാത്രിയില്‍ പിതാവിനെ സന്ദര്‍ശിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ അരുണും സംഘവും ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ കടത്തി കൊണ്ടു പോകുകയായിരുന്നു (Kidnap Case Accused Arrested In Pathanamthitta).

സംഭവത്തിന് പിന്നാലെ കുടുംബം കൊടുമണ്‍ പൊലീസില്‍ വിവരം അറിയിച്ചു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കൊടുമണിലും സമീപ പ്രദേശങ്ങളിലും അന്വേഷണവും പട്രോളിങ്ങും വ്യാപിപ്പിച്ചു. മാത്രമല്ല സമീപ സ്റ്റേഷനായ ഇലവുംതിട്ടയിലേക്കും കൊടുമണ്‍ പൊലീസ് വിവരം കൈമാറിയിരുന്നു (Pathanamthitta Kidnap Case Updates).

ഇരുസംഘവും നടത്തിയ ഊര്‍ജിതമായ തെരച്ചിലിനൊടുവില്‍ ചന്ദനപ്പള്ളിയിലെ മൂന്നാം കലുങ്കില്‍ നിന്നും ഓട്ടോറിക്ഷ കണ്ടെത്തി. അരുണും പെണ്‍കുട്ടിയും ഒഴികെയുള്ള പ്രതികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. അവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘത്തെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അരുണും പെണ്‍കുട്ടിയും ചന്ദനപ്പള്ളിയിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ചന്ദനപ്പള്ളിയിലെത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെ അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും തുടര്‍ന്ന് കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്‌തു. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതോടെ സംഘം കുറ്റം സമ്മതിച്ചു. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്‌തു. പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Also Read:പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയെ രാത്രി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി; സുഹൃത്ത് ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details