പത്തനംതിട്ട:പന്തളത്ത് നടന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്‍റെ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു. സമാപനത്തോട് അനുബന്ധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പന്തളം മെഡിക്കല്‍ മിഷൻ ആശുപത്രി ജംങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പന്തളം നഗരസഭ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സിപിഐ കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളെ ഫാം വർക്കിന് വേണ്ടി പിഎസ്‌സി വിജ്ഞാപനം ചെയ്ത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് നൽകുന്ന ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ നൽകി കാർഷിക മേഖലയിലേക്ക് ആകർഷിക്കണമെന്ന് കെഎസ്കെടിയു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു - closing ceremony
സമാപന സമ്മേളനം സിപിഐ കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
![കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സമാപന സമ്മേളനം kerala state farmers union closing ceremony Kerala State Agricultural Workers Union](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6102429-1096-6102429-1581937948480.jpg)
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ല സമ്മേളനം സമാപിച്ചു
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു
കെഎസ്കെടിയു ജില്ലാ പ്രസിഡന്‍റ് പി.എസ് കൃഷ്ണ കുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൻ സിപിഐ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, അഡ്വ.കെ അനന്തഗോപൻ, കെ.യു ജനീഷ് കുമാർ എംഎൽഎ, അഡ്വ.ആർ സനൽ കുമാർ, ടി.ഡി ബൈജു തുടങ്ങിയവർ സംസാരിച്ചു. സംഘടന തെരഞ്ഞെടുപ്പിൽ കെഎസ്കെടിയു ജില്ലാ പ്രസിഡന്‍റായി പി.എസ് കൃഷ്ണകുമാറും, സെക്രട്ടറിയായി സി.രാധാകൃഷ്ണനും, ട്രഷറായി എം.എസ് രാജേന്ദ്രനെയും തെരഞ്ഞെടുത്തു.
Last Updated : Feb 17, 2020, 5:18 PM IST