കേരളം

kerala

ETV Bharat / state

സർക്കാർ ആശുപത്രികൾ ഒരു വർഷത്തിനുള്ളിൽ മാതൃ- ശിശു സൗഹൃദമാക്കും; വീണ ജോർജ്

പോളിയോ മരുന്ന് വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു

KERALA PULSE POLIO DRIVE inaugurated by Veena George  KERALA PULSE POLIO DRIVE  Government hospitals will be mother-child friendly within a year  PULSE POLIO  പോളിയോ തുള്ളി മരുന്ന് വിതരണം  സർക്കാർ ആശുപത്രികൾ മാതൃ- ശിശു സൗഹൃദമാക്കും
സർക്കാർ ആശുപത്രികൾ ഒരു വർഷത്തിനുള്ളിൽ മാതൃ- ശിശു സൗഹൃദമാക്കും; വീണ ജോർജ്

By

Published : Feb 27, 2022, 3:29 PM IST

പത്തനംതിട്ട:സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഒരു വർഷത്തിനുള്ളിൽ പൂർണമായും മാതൃ- ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കലക്‌ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിന് പോളിയോ തുള്ളിമരുന്ന് നൽകിയാണ് വിതരണോത്ഘാടനം മന്ത്രി നിർവഹിച്ചത്.

സർക്കാർ ആശുപത്രികൾ ഒരു വർഷത്തിനുള്ളിൽ മാതൃ- ശിശു സൗഹൃദമാക്കും; വീണ ജോർജ്

സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ- ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി പ്രത്യേക ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ഇടപെടലുകളുമായി മുന്നോട്ട് പോകും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കിഫ്ബിയുടെ 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 564 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിതരണം കൊവിഡ് മാനദണ്ഡം പാലിച്ച്

കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യേണ്ടത്. കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണം. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ALSO READ:യുക്രൈൻ രക്ഷാദൗത്യം : 12 മലയാളികൾ ചെന്നൈ വഴി കേരളത്തിലെത്തുമെന്ന് വി ശിവൻകുട്ടി

ജില്ലയില്‍ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും, ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details