കേരളം

kerala

ETV Bharat / state

ശബരിമലയില്‍ ചന്ദന തൈ നട്ട് ഗവര്‍ണര്‍, പുണ്യം പൂങ്കാവനത്തില്‍ പങ്കാളിയായി - arif mohammad khan

ശബരിമല മാളികപ്പുറത്തെ മണിമണ്ഡപത്തിന് സമീപം ഗവർണർ ചന്ദന തൈ നട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  പുണ്യം പൂങ്കാവനം  ശബരിമല  കേരളാ ഗവർണർ  kerala governor  arif mohammad khan  sabarimala visit
ശബരിമലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി

By

Published : Apr 12, 2021, 3:20 PM IST

Updated : Apr 12, 2021, 3:51 PM IST

പത്തനംതിട്ട: ശബരിമലയില്‍ പുണ്യം പൂങ്കാവനം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ ഒന്‍പത് മണിയോടെ മാളികപ്പുറത്തെ മണിമണ്ഡപത്തിന് സമീപം ചന്ദന തൈ നട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവാണ് ചന്ദന തൈ കൈമാറിയത്.

ശബരിമല മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ഇളയമകന്‍ കബീര്‍ ആരിഫിനൊപ്പെം ഞായറാഴ്‌ച രാത്രിയാണ് ഗവർണർ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത്. പുണ്യം പൂങ്കാവനം വളണ്ടിയര്‍മാര്‍, അയ്യപ്പസേവാസംഘം വളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഗവർണർക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ ചേര്‍ന്നു. തുടർന്ന് പുണ്യം പൂങ്കാവനത്തിന്‍റെ ശബരിമല ഓഫിസ് സന്ദര്‍ശിച്ച ഗവര്‍ണര്‍ തന്‍റെ അഭിപ്രായവും രജിസ്റ്ററില്‍ രേഖപ്പെടുത്തി.

ശബരിമലയില്‍ ചന്ദന തൈ നട്ട് ഗവര്‍ണര്‍, പുണ്യം പൂങ്കാവനത്തില്‍ പങ്കാളിയായി

Read More:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി

9.50ന് ഗവര്‍ണറും സംഘവും മലയിറങ്ങി. ദര്‍ശനത്തിനായി മികച്ച സൗകര്യങ്ങൾ ക്രമീകരിച്ച ദേവസ്വം ബോര്‍ഡിനോടും ജീവനക്കാരോടും ഗവർണർ നന്ദി അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങിയത്.

Last Updated : Apr 12, 2021, 3:51 PM IST

ABOUT THE AUTHOR

...view details