പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി സർജറി വിജയകരമായി പൂർത്തിയാക്കി. നെഞ്ചുവേദനയെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട തണ്ണിത്തോട് സ്വദേശിയെയാണ് ആൻജിയോ പ്ലാസ്റ്റി ചെയ്തത്. രണ്ടു ഹൃദ്രോഗ വിദഗ്ധരുടെ സേവനമാണ് നിലവിൽ ലാബിലുള്ളത്. ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകാനുള്ള ഉള്ള സംവിധാനങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം - ജനറൽ ആശുപത്രി
ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകാനുള്ള ഉള്ള സംവിധാനങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം
ഹൃദ്രോഗ ചികിത്സയ്ക്കായുള്ള ജില്ലയിലെ ആദ്യ സംവിധാനമാണ് കാത്ത് ലാബ്. എട്ട് കോടിയോളം രൂപ ചെലവിലാണ് ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിച്ചത്. ജില്ലയിലെ രോഗികള്‍ക്കും ശബരിമല തീർഥാടർക്കും ലാബിന്‍റെ സേവനം ഉപകരിക്കുമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.
Last Updated : May 12, 2019, 6:27 AM IST