പത്തനംതിട്ട:ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ഒരുക്കിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിനിർഭരമാക്കി. ഇന്നലെ ദീപാരാധനയ്‌ക്ക് ശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നും ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവര് കർപ്പൂരാഴിയ്‌ക്ക് അഗ്‌നി പകർന്നു. തുടർന്ന് പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടെയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്‌ക്കു മുന്നിൽ സമാപിച്ചു.
സന്നിധാനത്തെ ഭക്തിനിർഭരമാക്കി കർപ്പൂരാഴി ഘോഷയാത്ര സമാപിച്ചു - Travancore Devaswom Board
പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടെയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്‌ക്കു മുന്നിൽ സമാപിച്ചു
പുലിപ്പുറത്തേറിയ മണികണ്‌ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രമണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ, തുടങ്ങിയ ദേവതാവേഷങ്ങൾ ഉൾപ്പെടുത്തിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.
സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സി.ടി. രവികുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്‌ണകുമാർ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ രവികുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശാന്തകുമാർ, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആനന്ദ്, എ.ഡി.എം. വിഷ്‌ണു രാജ്, പി.ആർ.ഒ. സുനിൽ അരുമാനൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു. ഇന്ന സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ വകയായി കർപ്പൂരാഴി ഘോഷയാത്ര നടക്കും.