പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര നാളെ ദീപാരാധനയ്ക്കുശേഷം ശബരിമല അയ്യപ്പസന്നിധിയിൽ നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി. ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്‌ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും.
മണ്ഡല മകരവിളക്ക്: കർപ്പൂരാഴി ഘോഷയാത്ര നാളെ, 23ന് പൊലീസ് സേനയുടെ കർപ്പൂരാഴി - ശബരിമല ഏറ്റവും പുതിയ വാര്‍ത്ത
ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയാൈയി കര്‍പ്പൂരാഴി ഘോഷയാത്ര നാളെ നടക്കും. മറ്റന്നാാള്‍ പൊലീസ് സേനയും കർപ്പൂരാഴി ഒരുക്കും
മേൽശാന്തി ജയരാമൻ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്‌ണകുമാർ, അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ രവികുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ശാന്തകുമാർ, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫിസർ ആനന്ദ്, എ.ഡി.എം വിഷ്ണുരാജ്, പി.ആർ.ഒ.സുനിൽ അരുമാനൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് കർപ്പൂരാഴി ഘോഷയാത്ര ആരംഭിക്കും. പുലിവാഹനനായ അയ്യപ്പൻ, വിവിധ വാദ്യമേളങ്ങൾ, പുരാണ വേഷവിദാനങ്ങൾ, പൂക്കാവടി, മയിലാട്ടം, വിളക്കാട്ടം തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും.
ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര. 23ന് സന്നിധാനത്ത് ചുമതലയിലുള്ള പൊലീസ് സേന ഉദ്യോഗസ്ഥരുടെ വകയായി കർപ്പൂരാഴി ഘോഷയാത്ര നടക്കും.