കേരളം

kerala

ETV Bharat / state

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ തകർക്കുന്നുവെന്ന് കാനം രാജേന്ദ്രൻ - കാനം രാജേന്ദ്രൻ

2014 പറഞ്ഞതൊന്നും ബിജെപി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഇരട്ടമുഖമെന്നും കാനം.

കാനം

By

Published : Apr 9, 2019, 2:46 AM IST

ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ പതുക്കെയാണെങ്കിലും പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടു വരുന്നുണ്ട്. ബിജെപിയെ തകർക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ഇടതുപക്ഷത്തിന് എന്തിന് വോട്ട് ചെയ്യണം എന്ന എകെ ആന്‍റണിയുടെ ചോദ്യത്തിന് മറുപടിയായി 2004ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനം രാജേന്ദ്രൻ
2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. കേരളത്തിൽ 18 സീറ്റ് ലഭിച്ച ഇടതിന് പാർലമെന്‍റിൽ 62 സീറ്റുകളാണ് ഉണ്ടായിരുന്നത്. അതിൽ തന്നെ 57 സീറ്റിലും കോൺഗ്രസുമായി മത്സരിച്ച് വിജയിച്ചതാണ്. അന്ന് ആ കാരണം കൊണ്ട് ബിജെപി സർക്കാർ രൂപീകരിക്കാൻ എന്ത് തടസ്സമാണ് ഉണ്ടായതെന്ന് എ കെ ആന്‍റണി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കാനം കോൺഗ്രസ് നേതൃത്വത്തം ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ചരട് പൊട്ടിയ പട്ടം പോലെ രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുവീണു ഇരിക്കുകയാണെന്നും പറഞ്ഞു.

ABOUT THE AUTHOR

...view details