പത്തനംതിട്ട : നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ഒന്നരയടി വരെ ജലനിരപ്പ് ഉയരും.
കക്കി - ആനത്തോട് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം - heavy rain kerala
കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് കണക്കുകൂട്ടല്‍.
കക്കി - ആനത്തോട് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
മൂന്ന് മണിക്കൂറിനുള്ളില്‍ വെള്ളം പമ്പ ത്രിവേണി സംഗമത്തിലും അഞ്ചുമണിക്കൂറിനുള്ളില്‍ റാന്നിയിലും 11 മണിക്കൂറിനുള്ളില്‍ കോഴഞ്ചേരിയിലും 15 മണിക്കൂറിനുള്ളില്‍ ചെങ്ങന്നൂരിലും എത്തും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ALSO READ:ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും
Last Updated : Oct 18, 2021, 3:10 PM IST