കേരളം

kerala

ETV Bharat / state

പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട

കടമ്മന്നിട്ടയെ പടയണി ഗ്രാമാമമായി സർക്കാർ പ്രഖ്യാപിച്ചു

Kadamanitta to procure the world with padayani  പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട
പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട

By

Published : Jan 3, 2020, 9:12 PM IST

Updated : Jan 3, 2020, 9:18 PM IST

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിന്‍റെ കിഴക്കേ കരയിലുള്ള കടമ്മന്നിട്ട എന്ന ഗ്രാമത്തിന് ഇപ്പോഴും മനോഹാരിത കൈമോശം വന്നിട്ടില്ല. ഗ്രാമരാത്രികളെ സജീവമാക്കുന്ന അനുഷ്ഠാനകലയായ പടയണിയുടെ നാടാണ് കടമ്മന്നിട്ട. പടയണിയുടെ താളവും രൗദ്ര ഭംഗിയും ഇഴചേർന്ന കടമനിട്ട രാമകൃഷ്ണന്‍റെ കവിതകളും ശില്പങ്ങളും പടയണിയേയും കടമ്മന്നിട്ടയേയും ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചു. കടമ്മന്നിട്ടയെ പടയണി ഗ്രാമാമായും സർക്കാർ പ്രഖ്യാപിച്ചു.

പടയണിയുടെ ദൃശ്യവിരുന്നൊരുക്കി കടമ്മന്നിട്ട
പൊള്ളുന്ന ആശയങ്ങൾ കവിതകളിലൂടെ മലയാളികൾക്കു കാഴ്ചവെച്ച കവിയുടെ നാടാണ് കടമ്മന്നിട്ട. ആ കവിതകൾ ശിൽപ്പങ്ങളായി ഇവിടെ രൂപാന്തരപ്പെട്ടിരിക്കുന്നു. കടമ്മന്നിട്ട സ്‌മൃതി മണ്ഡപവും ഇവിടെയുണ്ട്. അക്ഷര സ്നേഹികളുടെയും പടയണി പ്രേമികളുടെയും പ്രിയ കേന്ദ്രമാണിവിടം. പത്തനoതിട്ടയിലെ മിക്ക ക്ഷേത്രങ്ങളിലും പടയണി ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ധാരാളം സഞ്ചാരികൾ പടയണി കാണാൻ ഇവിടേക്ക് എത്തുന്നു.
Last Updated : Jan 3, 2020, 9:18 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details