പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ഉപകരണമായി സർക്കാർ ഉദ്യോഗസ്ഥരെ സിപിഎം ഉപയോഗിക്കുന്നതായി പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സിപിഎം ദുരുപയോഗം ചെയ്യുന്നു: കെ സുരേന്ദ്രന്‍ - കെ സുരേന്ദ്രൻ
"തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ഉപകരണമായി സർക്കാർ ഉദ്യോഗസ്ഥരെ സിപിഎം ഉപയോഗിക്കുന്നു" - കെ സുരേന്ദ്രന്‍ (എന്‍ഡിഎ സ്ഥാനാര്‍ഥി, പത്തനംത്തിട്ട)
പല ജീവനക്കാരും വോട്ടു ചെയ്യാൻ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ വോട്ടുകൾ പോസ്റ്റൽ വോട്ട് ആക്കിയതായി അറിയുന്നത്. ഇത് സംബന്ധിച്ച് മലയാലപ്പുഴ സ്വദേശിനി രേഖാമൂലം നൽകിയ പരാതിയെപ്പറ്റി പറ്റി അന്വേഷിക്കാൻ കലക്ടറും തെരഞ്ഞെടുപ്പ് കമ്മിഷനും തയ്യാറായിട്ടില്ല.
കലക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ സ്ഥലംമാറ്റത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് സിപിഎം പോസ്റ്റൽ ബാറ്റുകളും സർവീസുകളും സമാഹരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭവും നിയമ നടപടികളും സ്വീകരിക്കും. പോസ്റ്റൽ വോട്ടുകൾ തട്ടിയെടുത്തതു കൊണ്ട് മാത്രം സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവില്ലെന്നും അവർ മൂന്നാംസ്ഥാനത്ത് എത്തി ദയനീയ പരാജയം ഏറ്റുവാങ്ങും എന്നും കെ സുരേന്ദ്രൻ പറഞ്ഞു.