പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ വ്യാപക കൃത്രിമത്വം നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പലയിടത്തും സീല്‍ ചെയ്‌ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാർഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റല്‍ ബാലറ്റുകള്‍ എവിടെയാണെന്ന് അറിയാനുളള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാകണം. സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം നടന്നെന്ന് കെ സുരേന്ദ്രൻ - election
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപക അക്രമത്തിന് സിപിഎം പദ്ധതിയിട്ടതായും അദ്ദേഹം ആരോപിച്ചു.
![പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം നടന്നെന്ന് കെ സുരേന്ദ്രൻ പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം പോസ്റ്റൽ വോട്ടിൽ കൃത്രിമത്വം കെ സുരേന്ദ്രൻ K Surendran alleges widespread postal vote rigging പത്തനംതിട്ട pathanamthitta k surendran against cpm സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് 2021 election election 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11326430-590-11326430-1617873330391.jpg)
അതേസമയം പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സിപിഎം പ്രത്യേക സംഘടനാ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും സിപിഎം നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുളള ട്രെയിനിങ് എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് വ്യാപകമായി അക്രമം നടത്താന്‍ സിപിഎം പദ്ധതിയിട്ടിരുന്നു. പി. ജയരാജന്‍റെ മകന്‍റെ പോസ്റ്റ് അതിന്‍റെ സൂചനയാണെന്നും തെരഞ്ഞെടുപ്പിനു ശേഷം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.