കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടേത് അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം: കെ സുരേന്ദ്രൻ - ഇഡി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി അന്വേഷണത്തെ കൂട്ടിക്കെട്ടുന്നത് അഴിമതി കഥകൾ പുറത്ത് വരുമെന്ന ഭയം കൊണ്ടാണ്. നിയമ വാഴ്‌ചയെ മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ  pinarayi vijayan  k surendran  KIIFB  കേന്ദ്ര അന്വേഷണ ഏജൻസി  ഇഡി  ED
മുഖ്യമന്ത്രിയുടേത് അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം: കെ സുരേന്ദ്രൻ

By

Published : Mar 4, 2021, 5:22 PM IST

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നു എന്നതിന്‍റെ തെളിവാണിതെന്ന് കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.

മടിയിൽ കനമുള്ളവൻ വഴിയിൽ പേടിച്ചാൽ മതിയെന്നു പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തിന് തടയിടുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി അന്വേഷണത്തെ കൂട്ടിക്കെട്ടുന്നത് അഴിമതി കഥകൾ പുറത്ത് വരുമെന്ന ഭയം കൊണ്ടാണ്. നിയമ വാഴ്‌ചയെ മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ വിജയയാത്രയുടെ ഭാഗമായി മാധ്യമങ്ങളളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details