പത്തനംതിട്ട: കേന്ദ്ര സർക്കാർ നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. കോന്നിയിൽ പ്രധാനമന്ത്രി പങ്കെടുത്ത എൻഡിഎ തെരഞ്ഞെടുപ്പ് വിജയ റാലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്‍റെ സാധനങ്ങൾ സഞ്ചിയിലാക്കി കിറ്റെന്ന പേരിൽ പിണറായി സർക്കാർ മേനി നടിക്കുന്നു: കെ സുരേന്ദ്രൻ - K Surendran news
മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
![കേന്ദ്ര സർക്കാരിന്‍റെ സാധനങ്ങൾ സഞ്ചിയിലാക്കി കിറ്റെന്ന പേരിൽ പിണറായി സർക്കാർ മേനി നടിക്കുന്നു: കെ സുരേന്ദ്രൻ കെ.സുരേന്ദ്രന്‍ മേനി നടിക്കുന്നു കേന്ദ്ര സർക്കാർ നൽകിയ സാധനങ്ങൾ പിണറായി സർക്കാർ മേനി നടിക്കുന്നു: കെ സുരേന്ദ്രൻ പിണറായി സർക്കാർ മേനി നടിക്കുന്നു Pinarayi government Surendran against Pinarayi government K Surendran news Pinarayi government](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11259511-thumbnail-3x2-surendran.jpg)
കേന്ദ്ര സർക്കാർ നൽകുന്ന സാധനങ്ങൾ സഞ്ചിയിലാക്കി കിറ്റെന്ന പേരിൽ പിണറായി സർക്കാർ മേനി നടിക്കുന്നു: കെ സുരേന്ദ്രൻ
കേരളം ഒരു വലിയ പരിവര്‍ത്തനത്തിന് കാതോര്‍ക്കുകയാണ്. മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം നൽകി.കേന്ദ്ര സര്‍ക്കാര്‍ തന്ന അരിയും മറ്റു സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.