പത്തനംതിട്ട:ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകക്കേസിൽ മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവ സ്ഥലം സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും നടന്നതു പോലെ പ്രാകൃതമായ നടപടി നടന്നിട്ടുണ്ടെന്നും ആസൂത്രണം ചെയ്‌തവരുടെയും നടപ്പാക്കിയവരുടെയും പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇലന്തൂരിലെ ഇരട്ട നരബലി; മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ - ഇലന്തൂരിലെ ഇരട്ട നരബലി
കൊലപാതകം ആസൂത്രണം ചെയ്‌തവരുടെയും നടപ്പാക്കിയവരുടെയും പശ്ചാത്തലമുൾപ്പെടെ പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങളുണ്ടെന്നും ആരോപണം.
ഇലന്തൂരിലെ ഇരട്ട നരബലി; മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലോകത്തിന് മുന്നിൽ കേരളത്തിന്‍റെ പ്രതിഛായ കളങ്കപ്പെടുത്തിയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടക്കൊലപാതക കേസിലെ പ്രതി ഭഗവല്‍ സിങ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകന്‍ ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇദ്ദേഹം സിപിഎം പ്രാദേശിക നേതാവും കര്‍ഷക സംഘത്തിന്‍റെ ഭാരവാഹിയും ആണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.