പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ജന്മഭൂമി അടൂർ ലേഖകനും അടൂർ പ്രസ് ക്ലബ് സെക്രട്ടറിയുമായ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി രാധാകൃഷ്‌ണ കുറുപ്പിനാണ് (59) ജീവഹാനിയുണ്ടായത്.
തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെ കെപി റോഡിൽ ചേന്നമ്പള്ളി ജംങ്‌ഷനടുത്തുള്ള തടിമില്ലിന് സമീപമായിരുന്നു അപകടം. റോഡരികിൽ നിന്നിരുന്ന വലിയ വാകമരം കടപുഴകി രാധാകൃഷ്‌ണ കുറുപ്പ് സഞ്ചരിച്ചിരുന്ന ബൈക്കിനുമുകളിലേക്ക് വീഴുകയായിരുന്നു. ഇദ്ദേഹം അടൂരില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.