പത്തനംതിട്ട: ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനായുള്ള സമർപ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം എടുത്ത തീരുമാങ്ങളിൽ ഇതുവരെ ലഭിച്ചത് ആശാവഹമായ ഫലങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു. ജാഗ്രത തുടരണമെന്നും രാജ്യത്തിന്‍റെ ഉന്നമനത്തിനായി സാമ്പത്തിക ഉത്തേജനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. പത്ത് മിനിറ്റ് നീണ്ട പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടേത് രാജ്യത്തിന് വേണ്ടി സമർപ്പിച്ച ജീവിതമെന്ന് പ്രധാനമന്ത്രി - dr.joseph marthoma metropolitan 90th bday
മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോൺഫൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
രാജ്യ പുരോഗതിക്കായി നരേന്ദ്രമോദി നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ മെത്രാപ്പൊലീത്ത പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകൾ നടന്നത്.
കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ, ഡോ.ഉഷാ ടൈറ്റസ്, അക്കീരമൺ കാളിദാസ ഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് , ആന്‍റോ ആന്‍റണി എം.പി, മാത്യു.ടി തോമസ് എംഎൽഎ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ, ജില്ല കലക്ടർ പി.ബി നൂഹ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ എട്ടിന് പുലത്തീൻ ചാപ്പലിൽ നടന്ന കുർബാനയോടെയാണ് നവതി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്.