കേരളം

kerala

ETV Bharat / state

ജോയിന്‍റ് ആർടിഒ ഓഫീസുകളില്ലാത്ത താലൂക്കുകളിൽ ഓഫീസുകൾ തുറക്കും; എകെ ശശീന്ദ്രൻ - AK saseendran

കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

പത്തനംതിട്ട  pathanamthitta  ജോയിന്‍റ് ആർടിഒ ഓഫീസ്  joint RTO  office  taluk  AK saseendran  transport minister
ജോയിന്‍റ് ആർടിഒ ഓഫീസുകളില്ലാത്ത താലൂക്കുകളിൽ ഓഫീസുകൾ തുറക്കും; എകെ ശശീന്ദ്രൻ

By

Published : Jul 7, 2020, 11:54 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് ജോയിന്‍റ് ആർടിഒ ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ ഘട്ടം ഘട്ടമായി ഓഫീസുകൾ തുറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടമായി ആറും രണ്ടാംഘട്ടമായി ഏഴും ഓഫീസുകളാണ് ആരംഭിക്കാൻ തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആർടി ഓഫീസുകളിലെ ആദ്യത്തെ ഓഫീസാണ് കോന്നിയിലേത്. ഇവിടത്തെ രജിസ്ട്രേഷൻ നമ്പർ കെഎൽ 83 എന്നായിരിക്കും. കോന്നി താലൂക്കിലെ പ്രധാന പഞ്ചായത്ത് ഉൾക്കൊള്ളിച്ചാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details