കേരളം

kerala

ETV Bharat / state

സോഷ്യൽ മീഡിയയില്‍ തരംഗമായി ഇലവുംതിട്ട ജനമൈത്രി പൊലീസ് - ഇലവുംതിട്ട ജനമൈത്രി പോലീസ്

ഭക്ഷ്യധാന്യങ്ങൾ ചുമന്ന് വീട്ടിലെത്തിക്കുന്ന ഇവരുടെ പ്രവർത്തനം ദീപുവെന്ന സുഹൃത്താണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്

Janamaithri police viral on social media രംഗമായി ഇലവുംതിട്ട ജനമൈത്രി പോലീസ് ഇലവുംതിട്ട ജനമൈത്രി പോലീസ് പത്തനംതിട്ട
സോഷ്യൽ മീഡിയയിലും തരംഗമായി ഇലവുംതിട്ട ജനമൈത്രി പോലീസ്

By

Published : Mar 6, 2020, 3:03 PM IST

Updated : Mar 6, 2020, 7:56 PM IST

പത്തനംതിട്ട:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കിടപ്പ് രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ ചുമന്ന് വീട്ടിലെത്തിച്ച് നൽകി കൈയ്യടി നേടുകയാണ് പൊലീസുകാരായ അൻവർഷയും ആർ. പ്രശാന്തും. ഭക്ഷ്യധാന്യങ്ങൾ ചുമന്ന് വീട്ടിലെത്തിക്കുന്ന ഇവരുടെ പ്രവർത്തനം ദീപുവെന്ന സുഹൃത്താണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

സോഷ്യൽ മീഡിയയിലും തരംഗമായി ഇലവുംതിട്ട ജനമൈത്രി പൊലീസ്

കിടപ്പു രോഗികളെ സഹായിക്കുന്ന സ്നേഹപൂർവ്വം എന്ന പദ്ധതിയിൽ എസ്എച്ച്ഒ ടി.കെ വിനോദ് കൃഷ്ണന്‍റെ മേൽനോട്ടത്തിൽ സ്റ്റേഷനിലെ മറ്റ് പോലീസുകാരുടെയും സാമ്പത്തിക സഹായത്താലാണ് ഇവർ കിടപ്പുരോഗികളെ സഹായിക്കുന്നത്.

Last Updated : Mar 6, 2020, 7:56 PM IST

ABOUT THE AUTHOR

...view details