പത്തനംതിട്ട:ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ അങ്കണവാടി നടപ്പിലാക്കുന്ന "കൂട്ട് കൂടി പാട്ട് പാടാം" പരിപാടിക്ക് തുടക്കമായി. ആറന്മുള ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുന്നത്തുകര പതിനൊന്നാം വാർഡിലെ 80-ാം നമ്പർ അങ്കണവാടിയിലാണ് പരിപാടി നടന്നത്.
കുഞ്ഞുമനസുകളിൽ നന്മ നിറച്ച് ജനമൈത്രി പൊലീസ് - Janamaithri police
ആറന്മുള ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ അങ്കണവാടി നടപ്പിലാക്കുന്ന "കൂട്ട് കൂടി പാട്ട് പാടാം" പരിപാടിക്ക് തുടക്കം.

കുഞ്ഞുമനസുകളിൽ നന്മ നിറച്ച് ജനമൈത്രി പൊലീസ്
കുഞ്ഞുമനസുകളിൽ നന്മ നിറച്ച് ജനമൈത്രി പൊലീസ്
ബീറ്റ് ഓഫീസർ എം. സുൽഫിഖാൻ റാവുത്തർ പരിപാടി ഉദ്ഘാടനം ചെയ്‌തു. കുഞ്ഞുങ്ങളുടെ ഭാവനകൾ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടിയുടെ ലക്ഷ്യം. അങ്കണവാടികളിലെ കൊച്ചു കൂട്ടുകാരോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും പൊലീസ് അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു.