കേരളം

kerala

ETV Bharat / state

ശബരിമലയിലെ ഹോട്ടലുകളില്‍ പരിശോധന; 2,19,000 രൂപ പിഴ ഈടാക്കി

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Inspection on Sabarimala based hotels  Sabarimala hotels  ശബരിമലയിലെ ഹോട്ടലുകൾ  ശബരിമല  ഹോട്ടലുകളില്‍ പരിശോധന
ഹോട്ടലുകളില്‍ പരിശോധന

By

Published : Dec 2, 2019, 9:14 PM IST

ശബരിമല: സന്നിധാനത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകളില്‍ നിന്ന് ഇതുവരെ 2,19,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നശിപ്പിച്ചു. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത തൊഴിലാളികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details