പത്തനംതിട്ട: കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാമന്ദിരത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന വിനിതക്കും ആര്യക്കും മഗല്യം. പത്തനംതിട്ട ജില്ലാഭരണകൂടം, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. എറണാകുളം ഇടവനക്കര സ്വദേശികളും സുഹൃത്തുക്കളുമായ മനു മാത്യുസും സനല്‍കുമാറുമാണ് ആര്യയേയും വിനിതയേയും താലി ചാര്‍ത്തിയത്.
കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ ആര്യക്കും വിനിതക്കും മംഗല്യം
എറണാകുളം ഇടവനക്കര സ്വദേശികളും സുഹൃത്തുക്കളുമായ മനു മാത്യുസും സനല്‍കുമാറുമാണ് ആര്യയേയും വിനിതയേയും താലി ചാര്‍ത്തിയത്.
വിവാഹ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എന്നിവര്‍ വിനിതക്കും ആര്യക്കും നല്‍കാനുള്ള പുടവ വരന്മാര്ക്ക് നല്കി. ലയണസ് ക്ലബ് ജില്ലാ ഗവര്‍ണര്‍ മാഗി ജോസ് വരന്മാര്ക്കുള്ള വിവാഹ മോതിരവും ജില്ലാ കലക്ടര്‍ പിബി നൂഹ് താലി മാലയും പുഷ്പഹാരവും നല്കി. മഹിളാമന്ദിരം മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് എംബി സത്യന് വിനിതയെ മനുവിന്റെ കരങ്ങളിലും ആര്യയെ സനല്‍കുനാറിന്റെ കരങ്ങളിലും ഏല്‍പ്പിച്ചു.
സംസ്ഥാന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ 500 പേര്‍ക്കുള്ള വിവാഹ സദ്യ ഒരുക്കിയിരുന്നു.