തിരുവല്ല താലൂക്കില്‍ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
ലഭ്യമായ കണക്കുകൾ പ്രകാരം 1041 പേരാണ് നിലവിൽ താലൂക്കില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. 705 പേർ വിദേശത്ത് നിന്ന് എത്തിയവരും 581 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല താലൂക്കിൽ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നിരീക്ഷണത്തിലുള്ള ഒരാളുടെ സ്രവം പരിശോധനക്കായി അയച്ചു. ജർമനിയിൽ നിന്നുമെത്തിയ ചാത്തങ്കരി സ്വദേശിനിയുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം 1041 പേരാണ് നിലവിൽ താലൂക്കില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. 705 പേർ വിദേശത്ത് നിന്ന് എത്തിയവരും 581 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. തിങ്കളാഴ്ച വരെ 899 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.