പത്തനംതിട്ട: അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നു. തിരുവല്ല പെരിങ്ങര-സ്വാമിപാലം കൃഷ്ണപാദം റോഡാണ് തകർന്നത്. പത്ത് വർഷം മുമ്പ് ടാറിങ് നടത്തിയ റോഡിന്‍റെ പല ഭാഗങ്ങളും തകർന്ന് യാത്രാ ദുരിതം നിറഞ്ഞതായിരുന്നു. ഇതോടെയാണ് മാത്യു.ടി.തോമസ് എംഎൽഎയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചത്. അറ്റകുറ്റപ്പണി നടത്തി മൂന്ന് മാസം പിന്നിടുമ്പോഴേക്കും റോഡ് വീണ്ടും തകര്‍ന്നിരിക്കുകയാണ്.
തിരുവല്ലയില്‍ മൂന്ന് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നു - Thiruvalla
തിരുവല്ല പെരിങ്ങര-സ്വാമിപാലം കൃഷ്ണപാദം റോഡാണ് തകർന്നത്. പെരിങ്ങര ജങ്ഷൻ മുതൽ സ്വാമിപാലം വരെയുള്ള ഭാഗത്ത് റോഡിൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികൾ വീണ്ടും രൂപം കൊണ്ടുകഴിഞ്ഞു
തിരുവല്ലയില്‍ മൂന്ന് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നു
പെരിങ്ങര ജങ്ഷൻ മുതൽ സ്വാമിപാലം വരെയുള്ള ഭാഗത്ത് റോഡിൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികൾ വീണ്ടും രൂപം കൊണ്ടുകഴിഞ്ഞു. കുഴികളിൽ മഴവെള്ളം കൂടി നിറഞ്ഞതോടെ റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതമേറിയതായിട്ടുണ്ട് വാഹനയാത്രികര്‍ക്ക്. ഈ മഴക്കാലം കൂടി കഴിയുന്നതോടെ റോഡ് പൂർണ്ണമായും തകരും. അറ്റകുറ്റപ്പണി നടത്തിയതിൽ കരാറുകാരന്‍റെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയാണ് റോഡ് അതിവേഗം തകരാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.