കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികളെ ലോറിയില്‍ കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍ - odisha guest workers news

ഒരു തൊഴിലാളിയിൽ നിന്നും പതിനായിരം രൂപയാണ് ലോറി ഡ്രൈവര്‍ യാത്രാക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്

അതിഥി തൊഴിലാളികളെ ലോറിയില്‍ കടത്തി ലോറി ഡ്രൈവര്‍ യാത്രാക്കൂലി ഒഡീഷ സ്വദേശി അതിഥി തൊഴിലാളി പന്തളത്ത് അതിഥി തൊഴിലാളി കടത്ത് odisha guest workers news pandalam guest workers news
അതിഥി തൊഴിലാളി

By

Published : May 30, 2020, 12:38 PM IST

പത്തനംതിട്ട: പന്തളത്ത് അതിഥി തൊഴിലാളികളെ ഒഡീഷയിലേക്ക് ലോറിയിൽ കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംഭവത്തില്‍ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു തൊഴിലാളിയിൽ നിന്നും പതിനായിരം രൂപയാണ് ലോറി ഡ്രൈവര്‍ യാത്രാക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാത്രി 12 മണിക്കാണ് സംഭവം.

പന്തളത്തെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന 40 അതിഥി തൊഴിലാളികളെയാണ് ഭുവനേശ്വറില്‍ നിന്ന് ലോഡുമായെത്തിയ ലോറിയില്‍ നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്. പട്രോളിങ്ങിനിടെ ലോറി പരിശോധിച്ച പൊലീസ് തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചു. കസ്റ്റഡിയിലെടുത്ത വാഹനത്തിന് പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details