പത്തനംതിട്ട: അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വ്യാജവാറ്റ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുമ്പനാട് സ്വദേശികളായ റോജന്‍, കെ. സാമുവല്‍, രാജൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുമ്പനാട് സബ് ട്രഷറിക്ക് സമീപമുള്ള വീട് കുത്തി തുറന്ന് വ്യാജ വാറ്റ് നിർമ്മാണം നടത്തുകയായിരുന്നു.
അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വ്യാജവാറ്റ്; രണ്ട് പേർ അറസ്റ്റിൽ - രണ്ട് പേർ അറസ്റ്റിൽ
തമിഴ്‌നാട് സ്വദേശിയുടെ വാടക വീടാണ് വാറ്റുചാരായ നിർമാണത്തിനായി കുത്തിത്തുറന്നത്. വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയിരുന്ന തമഴ്നാട് സ്വദേശി ലോക്ക് ഡൗണിന് മുമ്പായി വീട് പൂട്ടി കുടുംബസമേതം തമിഴ്നാട്ടിലേക്ക് പോയിരുന്നു
മുഖ്യ സൂത്രധാരനായ സുനിൽ എന്നയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സംഭവസ്ഥലത്ത് നിന്നും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇവർ ചാരായം വിറ്റിരുന്നത്. ചാരായം ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയിലായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ വാടക വീടാണ് സംഘം വാറ്റുചാരായ നിർമാണത്തിനായി കുത്തിത്തുറന്നത്. വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയിരുന്ന തമഴ്നാട് സ്വദേശി ലോക്ക് ഡൗണിന് മുമ്പായി വീട് പൂട്ടി കുടുംബസമേതം തമിഴ്നാട്ടിലേക്ക് പോയിരുന്നു. ഈ തക്കം നോക്കി പ്രതികൾ ചേർന്ന് വീടിന്‍റെ പിന്നിലെ വാതിൽ കുത്തിത്തുറന്ന് വ്യജ വാറ്റ് നടത്തുകയായിരുന്നു. കോയിപ്രം എസ് ഐ രാകേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തതായും പൊലീസിനെ വെട്ടിച്ച് കടന്ന മുഖ്യ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും സി ഐ പറഞ്ഞു.