കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണിന്‍റെ മറവിൽ കള്ളവാറ്റ്; രണ്ടു പേര്‍ പിടിയില്‍ - Illegal Alcohol making

അടൂർ പെരിങ്ങാനാട് റബ്ബർ തോട്ടത്തില്‍ ചാരായം വാറ്റി കൊണ്ടിരുന്നവരാണ് പിടിയിലായത്.

ലോക്ക്ഡൗൺ  പത്തനംതിട്ട  ചാരായം  lockdown  Illegal Alcohol making  lockdown
ലോക്ക്ഡൗണിന്‍റെ മറവിൽ കള്ളവാറ്റ്; രണ്ടു പേര്‍ പിടിയില്‍

By

Published : May 11, 2021, 8:52 PM IST

Updated : May 11, 2021, 10:19 PM IST

പത്തനംതിട്ട: ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസും അടച്ചത് മുതലാക്കി കള്ളവാറ്റ് നടത്തിയ രണ്ടു പേരെ അടൂർ പൊലീസ് പിടികൂടി. അടൂർ പെരിങ്ങാനാട് റബ്ബർ തോട്ടത്തില്‍ ചാരായം വാറ്റി കൊണ്ടിരുന്നവരാണ് പിടിയിലായത്.

കൂടുതല്‍ വായിക്കാന്‍:വീടുകളില്‍ ചികിത്സയിലുള്ളവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പെരിങ്ങിനാട് വെട്ടിക്കോട് വിള നാരായണന്‍ (67), ഇയാളുടെ സഹായി പെരുമ്പാങ്കുഴി കിഴക്കേക്കര അലക്‌സ് (45) എന്നിവരെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രാത്രി 11 മണിയോടെയാണ്‌ സംഭവം. ഇവരിൽ നിന്നും രണ്ടു ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു. ഒരു കുപ്പി വാറ്റു ചാരായം 2000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിവന്നത്. ബാറുകളും ബിവറേജസും തുറക്കാത്തതിനാൽ വ്യാജ ചാരായത്തിന് ആവശ്യക്കാർ ഏറെയാണ്.

ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. എസ്.ഐമാരായ നിത്യ, വില്‍സണ്‍, എ.എസ്.ഐ അജികുമാര്‍, സി.പി.ഒമാരായ മിഥുന്‍, ബിനു, സുജിത്, അഖില്‍, ശ്രീരാജ്, രാജേഷ് , സോളമന്‍ ഡേവിഡ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Last Updated : May 11, 2021, 10:19 PM IST

ABOUT THE AUTHOR

...view details