പത്തനംതിട്ട :ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്രനട നാളെ (മെയ് 14) വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്‌ഠരർ മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിക്കും.
ഇടവമാസപൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും - ഇടവമാസപൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
ഭക്തര്‍ക്ക് ദർശനം വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി; 19ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടക്കും
ഇടവമാസപൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
അന്നേദിവസം ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഇടവം ഒന്നായ 15ന് പുലര്‍ച്ചെ 5 മണി മുതലാണ് ഭക്തർക്ക് പ്രവേശനമുണ്ടാകുക. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും.
19ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
TAGGED:
ശബരിമല ഇടവമാസപൂജ