പത്തനംതിട്ട: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. അപകടത്തിൽ മകൾക്കും ഗുരുതരമായി പൊള്ളലേറ്റു. തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ മാത്തുക്കുട്ടി (65), ഭാര്യ സാറാമ്മ (59) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മകൾ ലിജി(35)യെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു; മകൾക്ക് ഗുരുതര പരിക്ക് - pathanamthitta
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു. മകൾക്കും ഗുരുതരമായി പൊള്ളലേറ്റു
![ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു; മകൾക്ക് ഗുരുതര പരിക്ക് Murder Husband committed suicide after killing his wife The husband was hanged after his wife was set on fire crime burn fire accident തീ suicide ആത്മഹത്യ fire പത്തനംതിട്ട thiruvalla pathanamthitta തിരുവല്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11095232-48-11095232-1616303784340.jpg)
Husband committed suicide after killing his wife
ഞായറാഴ്‌ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മാത്തുക്കുട്ടി കന്നാസിൽ കരുതിയിരുന്ന പെട്രോൾ ഭാര്യ സാറാമ്മയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയെ തീകൊളുത്തുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് മകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Last Updated : Mar 21, 2021, 11:38 AM IST