'ഇലന്തൂര്‍ നരബലി ഞെട്ടിക്കുന്നത്, ലൈല അന്ധവിശ്വാസിയായത് വിവാഹ ശേഷം'; സഹോദരന്‍ ഇടിവി ഭാരതിനോട് - ഇലന്തൂര്‍ നരബലി കേസിലെ പ്രതികള്‍
ഇലന്തൂര്‍ നരബലി കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ലൈലയുടെ സഹോദരന്‍ ഇടിവി ഭാരതിനോട്
ലൈലയുടെ സഹോദരൻ പ്രതികരിക്കുന്നു
പത്തനംതിട്ട : ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ക്രൂരമായ വധങ്ങളാണ് ഇലന്തൂരിൽ നടന്നതെന്നും കൊലപാതകികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ സഹോദരൻ ഇടിവി ഭാരതിനോട്. കൃത്യത്തിന് പിന്നില്‍ മറ്റ് സംഘങ്ങൾ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കണം. ലൈല, ഭഗവൽ സിങ്ങുമായുള്ള വിവാഹ ശേഷമാണ് കടുത്ത അന്ധവിശ്വാസിയും ആഭിചാര ക്രിയകളില്‍ തല്‍പരയുമായി മാറിയതെന്നും സഹോദരന്‍ പറഞ്ഞു.