കേരളം

kerala

ETV Bharat / state

സാമൂഹ്യവിരുദ്ധര്‍ ഡാം തുറന്നുവിട്ട സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിലുള്ള ഗുരുതര സംഭവമാണ് പെരുന്തേനരുവിയിൽ നടന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

പത്തനംതിട്ട പെരുന്തേനരുവി ഡാം സാമൂഹികവിരുദ്ധർ തുറന്ന സംഭവം

By

Published : Mar 14, 2019, 8:12 PM IST

പത്തനംതിട്ട പെരുന്തേനരുവി ഡാം സാമൂഹ്യവിരുദ്ധർ തുറന്ന സംഭവം ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിലുള്ള ഗുരുതര സംഭവമാണ് പെരുന്തേനരുവിയിൽ നടന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി.

ഡാമിൽ ജലനിരപ്പ് കുറവായതുകൊണ്ടാണ് വൻ അപകടം ഒഴിവായതെന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹൻകുമാർ വ്യക്തമാക്കി. കെഎസ്ഇബി സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഇതിന് പുറമേപെരുന്തേനരുവി പ്രോജക്റ്റ് മാനേജർ സംഭവത്തിൽ വിശദീകരണം നൽകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കെഎസ്ഇബിയുടെ കീഴിലുള്ള പെരുന്തേനരുവി ഡാമിന്‍റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ABOUT THE AUTHOR

...view details