വാടകക്കാരന്‍റെ സംസ്‌കാരത്തിന് സൗകര്യമൊരുക്കി മാതൃകയായി വീട്ടുടമ - മാതൃകയായി വീട്ടുടമ
വെൺപാല വേട്ടുപള്ളിൽ കുടുംബാംഗമായ സോമനാഥൻ നായരുടെ മൃതദേഹം കൊവിഡ് കാലമായതിനാൽ കുടുംബ ഭൂമിയിൽ സംസ്ക്കരിക്കുവാൻ ബന്ധുക്കൾ തയാറാകാത്തതിനെ തുടർന്നാണ് സോമനാഥൻ നായരുടെ മൃതദേഹം സ്വന്തം ഭൂമിയിൽ സംസ്‌കരിക്കാൻ രഘുനാഥൻ നായർ സമ്മതമറിയിച്ചത്
![വാടകക്കാരന്‍റെ സംസ്‌കാരത്തിന് സൗകര്യമൊരുക്കി മാതൃകയായി വീട്ടുടമ പത്തനംതിട്ട pathanamthitta house owner tenant's funeral tenant house owner become model വാടകക്കാരൻ വീട്ടുടമ മാതൃകയായി വീട്ടുടമ മൃതദേഹ സംസ്‌കാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9192269-thumbnail-3x2-pta.jpg)
പത്തനംതിട്ട:വാടകക്കാരന്‍റെ മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ സംസ്‌കരിക്കാൻ സൗകര്യമൊരുക്കി നൽകി മാതൃകയായിരിക്കുകയാണ് കുറ്റൂർ തലയാർ പുലിപ്രശേരിൽ വീട്ടിൽ രഘുനാഥൻ നായർ. രഘുനാഥൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ഏഴ് വർഷമായി കുടുംബസമേതം താമസിച്ചിരുന്ന 76കാരനായ സോമനാഥൻ നായരുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ സംസ്‌കരിച്ചത്. നേവി ഉദ്യോഗസ്ഥനായിരുന്ന വെൺപാല വേട്ടുപള്ളിൽ കുടുംബാംഗമായ സോമനാഥൻ നായരാണ് മരിച്ചത്. കൊവിഡ് കാലമായതിനാൽ കുടുംബ ഭൂമിയിൽ സംസ്‌കരിക്കാന്‍ ബന്ധുക്കൾ തയാറാകാത്തതിനെ തുടർന്നാണ് സോമനാഥൻ നായരുടെ മൃതദേഹം സ്വന്തം ഭൂമിയിൽ സംസ്‌കരിക്കാൻ രഘുനാഥൻ നായർ സമ്മതമറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സോമനാഥൻ നായർ ഇന്നലെ രാവിലെയാണ് മരിച്ചത്.